Saturday 19 June 2021

ചങ്ങമ്പുഴയുടെ കൃതികൾ

മലയാളഭാഷയിലെ ഒരു മഹാകവിയാണ് ചങ്ങമ്പുഴ എന്നറിയപ്പെടുന്ന ചങ്ങമ്പുഴ കൃഷ്ണപിള്ള. ഇദ്ദേഹം 1911 ഒക്ടോബർ 10-ന്‌ ജനിച്ചു. ഇദ്ദേഹത്തിന്റെ ജന്മദേശം ഉത്തതിരുവിതാംകൂറിൽപ്പെട്ട (ഇപ്പോൾ എറണാകുളം ജില്ലയിൽ) ഇടപ്പള്ളിയാണ്‌. ഇടപ്പള്ളി ചങ്ങമ്പുഴത്തറവാട്ടിലെ ശ്രീമതി പാറുക്കുട്ടിയമ്മയാണ്‌ മാതാവ്‌. തെക്കേടത്തു വീട്ടിൽ നാരായണ മേനോൻ പിതാവും.


പദ്യകൃതികൾ

കാവ്യനർത്തകി
തിലോത്തമ
ബാഷ്പാഞ്ജലി
ദേവത
മണിവീണ
മൗനഗാനം
ആരാധകൻ
അസ്ഥിയുടെ പൂക്കൾ
ഹേമന്ത ചന്ദ്രിക
സ്വരരാഗ സുധ
രമണൻ
നിർവ്വാണ മണ്ഡലം
സുധാംഗദ
മഞ്ഞക്കിളികൾ
ചിത്രദീപ്തി
തളിർത്തൊത്തുകൾ
ഉദ്യാനലക്ഷ്മി
പാടുന്നപിശാച്‌
മയൂഖമാല
നീറുന്ന തീച്ചൂള
മാനസേശ്വരി
ശ്മശാനത്തിലെ തുളസി
അമൃതവീചി
വസന്തോത്സവം
കലാകേളി
മദിരോത്സവം
കാല്യകാന്തി
മോഹിനി
സങ്കൽപകാന്തി
ലീലാങ്കണം
രക്‌തപുഷ്പങ്ങൾ
ശ്രീതിലകം
ചൂഡാമണി
ദേവയാനി
വത്സല
ഓണപ്പൂക്കൾ
മഗ്ദലമോഹിനി
സ്പന്ദിക്കുന്ന അസ്ഥിമാടം
അപരാധികൾ
ദേവഗീത
ദിവ്യഗീതം
നിഴലുകൾ
ആകാശഗംഗ
യവനിക
നിർവൃതി
വാഴക്കുല
കാമുകൻ വന്നാൽ
മനസ്വിനി
നിരാശ


ഗദ്യകൃതികൾ

തുടിക്കുന്നതാളുകൾ
സാഹിത്യചിന്തകൾ
അനശ്വരഗാനം
കഥാരത്നമാലിക
കരടി(ഗ്രന്ഥം)
പ്രതികാര ദുർഗ്ഗ
ശിഥിലഹൃദയം
മാനസാന്തരം
പൂനിലാവിൽ
പെല്ലീസും മെലിസാന്ദയും
വിവാഹാലോചന
ഹനേലെ
ജാതകം
(ചങ്ങമ്പുഴ എഴുതിയ ജോത്സ്യത്തെക്കുറിച്ചുള്ള പുസ്തകം പ്രസിദ്ധീകരിക്കാതെ അതിന്റെ കൈയെഴുത്തുപ്രതി കണ്ണൂരിലെ ജോത്സ്യപണ്ഡിതനും എഴുത്തുകാരനുമായ എടക്കാട്ട് നാരായണന്റെ കൈവശം കണ്ടെത്തിയിരുന്നു. പഴയകാല ഗണിതം ഉപയോഗിച്ചാണ് 1945-ൽ അദ്ദേഹം ഈ ഗ്രന്ഥം എഴുതിയത്. ഈ പുസ്തകം പ്രസിദ്ധീകരിക്കാനായി ചങ്ങമ്പുഴ തൃശൂർ സ്വദേശിയായ ഇയ്യുണ്ണി എന്നയാളെ ഏൽപ്പിക്കുകയും അദ്ദേഹമാണ് നാരായണന് ഈ പുസ്തകം കൈമാറുകയും ചെയ്തതെന്നു കരുതുന്നു).